പാനൂർ : പാനൂരിൻ്റെ മനസിൽ തീ കോരിയിട്ട് നാലുവരിപ്പാതക്കായുള്ള കുറ്റിയിടൽ തുടരുന്നു. രാവിലെ മേലെ പൂക്കോത്തു നിന്നാരംഭിച്ച കുറ്റിയിടൽ 1 മണിയാവുമ്പോഴേക്കും പാനൂർ ക്രസൻ്റ് ആശുപത്രി വരെയെത്തി. ആശുപത്രി പൂർണമായും നാലുവരിപ്പാതയിൽ ഇല്ലാതാവും.



നിലവിൽ പാനൂർ ടൗൺ പൂർണമായും ഇല്ലാതാവുന്ന രീതിയിലാണ് കുറ്റിയിടൽ നടക്കുന്നത്. പാനൂർ ടൗണിൽ കുറ്റിയിടൽ കടക്കുമ്പോൾ തടയാൻ വ്യാപാരികളും സന്നദ്ധരായുണ്ട്. സംഘടനാ ഭേദമന്യേയാണ് വ്യാപാരികൾ സംഘടിച്ചിരിക്കുന്നത്. എന്നാൽ പാനൂർ ടൗണിൽ കുറ്റിയിടൽ തിങ്കളാഴ്ച മാത്രമാവാനാണ് സാധ്യത. നാലുവരിപ്പാതക്കായി പാനൂർ മേഖലയിൽ മാത്രം നിരവധി വീടുകൾ പൂർണ്ണമായൊ ഭാഗികമായൊ ഇല്ലാതാകും. ആളുകൾ കൂടുതൽ സംഘടിക്കുന്നതിനാൽ പൊലീസും ശക്തമായ നടപടിയിലേക്ക് നീങ്ങുകയാണ്.
four lane road; Pannur region continues to strike, traders organized across the town on Monday
